Ranjith Sahadevan

രഞ്ജിത്ത് സഹദേവന്‍

എല്ലാവരെയും എപ്പോഴും അമ്പരിപികുന്ന ഒരു ചെറിയ മനുഷ്യന്‍ സച്ചിന്‍ !!! ഇപ്പോഴും കുട്ടിത്തം മറാത്ത കളിയെ അപ്പോഴത്തെ പോലെ ഇപ്പോഴും സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യന്‍ സച്ചിന്‍ !!! ഇന്നലെ ipl ലെ സച്ചിന്റെ കളി കണ്ടപ്പോള്‍ എന്തെങ്കിലും എഴുതണം എന്ന് കരുതി എന്തൊരു മനുഷ്യന്‍ അല്ലെ ? ഇങ്ങനെയും മനുഷ്യരുണ്ടോ തന്‍ ചെയുന്ന എല്ലാ കാര്യങ്ങളിലും ഒന്നാമതെത്താന്‍ കഴിയുക എന്നത് മഹാ ഭാഗ്യമാണ് ,ഭാഗ്യം മാത്രമല്ല ചെയുന്ന കാര്യങ്ങളെ അങ്ങേ അറ്റം ഇഷ്ടപെടുകയും വേണം....
സച്ചിന്‍ തങ്ങളുടെ വിരമികാനുള്ള പ്രായം ആയിട്ടില്ല ഇനിയും വര്‍ഷങ്ങളോളം ആ ബാറ്റ് ചലിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
എപോഴെങ്ങിലും ആ ഇതിഹാസ താരത്തിന്റെ കളി നേരിട്ട് കാണാന്‍ അവസരം നല്കണേ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

ഹേ മാനവാ നീ എന്തിനു ജീവിക്കുന്നു
പണത്തിനു വേണ്ടി പിണമാവാനാണൊ
സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനൊ
നീ പറയും സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനെന്ന്!!!!
എങ്കില്‍ നീ പറയൂ സ്നേഹമെന്നാലെന്ത്?
അറിയില്ലെങ്കില്‍ പറയൂ പണമെന്നാലെന്ത്?
പണത്തിന്റ്റെ നിര്‍വചനം നിനക്കറിയാം
സ്നേഹത്തിന്റ്റെ നിര്‍വചനം നിനക്കറിയില്ല!!!
കാരണം നീ പണത്തില്‍ വിശ്വസിക്കുന്നു
സ്നെഹത്തില്‍വിശ്വസിക്കുന്നില്ല
ഹേ മാനവാ നീ ഒന്നു മറക്കരുത്
സ്നെഹമാണ് മാതാവ് സ്നെഹമാണ് പിതാവ്
സ്നെഹമാണ് ഗുരു സ്നെഹമാണ് ദൈവം

പ്രിയപ്പെട്ട മണ്‍സൂണ്‍,


നീ മഴയയി പൊഴിയുന്നതും കത്ത് നില്‍പ്പാണു ഞാന്‍, നിന്റെ പുഞ്ചിരിയാകുന്ന ചാറ്റല്‍ മഴ കാണാന്‍ എന്തു രസമാണ്,ആ മഴത്തുള്ളികളെ തഴുകി ആ മഴയത്തു നില്‍ക്കുന്ന കാര്യം ആലൊചിക്കാന്‍ തന്നെ എന്തു സുഗമാണെന്നോ.
ബാല്യകാലത്ത് മറ്റു കൂട്ടുകാരുമൊത്ത് കളിക്കുന്നതിനേക്കാല്‍ ഇഷ്ട്ടം നിന്റെ കൂടെ കളിക്കാനാണ് ആ ചാറ്റല്‍ മഴയില്‍ നനഞ്ഞ് വിദ്യാലയത്തിലേക്ക് പോകാനാണ്. അന്നു മുതലെ നിന്നോട് എനിക്ക് പ്രണയമായിരുന്നു. പക്ഷെ ആ പ്രണയം നിന്നോടു പറയാന്‍ എനിക്കു പേടിആയിരുന്നു കാര്യം പറഞ്ഞാല്‍ നീ ഇടിയായി,കോരിച്ചൊരിയുന്ന മഴയായി അത് എതിര്‍ത്താലൊ.പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം നിന്നോട് പ്രണയം ഞാന്‍ പറഞ്ഞപ്പോള്‍ നീ നിന്റെ പുഞ്ചിരിയകുന്ന ചാറ്റല്‍ മഴയില്‍ എന്നെ നനച്ചു ആ മഴയില്‍ എന്റെ മനസില്‍ വിരിഞ്ഞത് ഒരായിരം സ്വപ്പ്നങ്ങളാണ്......നിന്നെ തഴുകി ഒരു യാത്ര.....നിന്നെ നനഞ്ഞ് ഒരു ക്ഷേതൃദര്‍ശനം....... നിന്നോട് ഒറ്റക്ക് ഒരു കിന്നാരം പറച്ചില്‍ ........അങ്ങനെ നീണ്ട്പോകുന്ന ഒരുപാട് സ്വപ്നങ്ങള്‍ .............................
“പ്രണയം സത്യമാണെങ്കില്‍ ആ പ്രണയം വിജയിക്കും” എന്ന് ആരൊ പറഞ്ഞു കേട്ടിട്ടുണ്ട് (സംശയം കൃഷ്ണന്റെയും രാധയുടെയും പ്രണയം സത്യമായിരുന്നില്ലേ ?) നമ്മുടെ പ്രണയം സത്യമണ് അത് വിജയിക്കും എന്ന പ്രതീക്ഷയില്‍ .........
മണ്‍സൂണിന്റെസ്വന്തം
രഞ്ജിത്ത്

പ്രണയം എന്നും ഒരു സുഗമുള്ള അനുഭവം ആണ് ,ആരെ എല്ലാം നമ്മള്‍ ഇഷ്ടപെട്ടലും ആദ്യ പ്രണയം ഒരിക്കലും മറകാനാകത്തതാണ് മനസ്സില്‍ ആദ്യമായി ആ സുഖം തോനിപിച്ച ആ സുന്ദരിയെ ജിവിതത്തില്‍ മറക്കാന്‍ കഴിയുമോ ? അവളുടെ ആ പുഞ്ചിരി ആ കണ്ണുകള്‍ ആ കാലുകളിലെ പാദസരം എല്ലാം എന്റെ മനസ്സില്‍ ഒരു സുഗമുള്ള നോവ്‌ പകരുന്നു
അവള്‍ ഇപ്പോള്‍ ആരുടെയോ സ്വന്തമാണ് പക്ഷെ അയാളുടെ സ്വന്തം ആവുന്നതിനു മുന്‍പ് എത്രയോ വര്‍ഷം എന്റെ മാത്രമായിരുന്നു .എന്തെല്ലാം മനകൊട്ടകള്‍ നജങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് കെട്ടി . ചെട്ടനില്ലാതെ എനികൊരു ജീവിതമോ? എന്ന് ചോദിച്ച അവള്‍ ഇപ്പോള്‍ എവിടെ ആണ് എന്ന് പോലും എനിക്കറിയില്ല
നമള്‍ എന്തൊകെയോ വിചാരിക്കുന്നു വേറെ എന്തെല്ലാമോ നടക്കുന്നു അതാണ് ജീവിതം !!!!!!