പ്രിയപ്പെട്ട മണ്‍സൂണ്‍,
നീ മഴയയി പൊഴിയുന്നതും കത്ത് നില്‍പ്പാണു ഞാന്‍, നിന്റെ പുഞ്ചിരിയാകുന്ന ചാറ്റല്‍ മഴ കാണാന്‍ എന്തു രസമാണ്,ആ മഴത്തുള്ളികളെ തഴുകി ആ മഴയത്തു നില്‍ക്കുന്ന കാര്യം ആലൊചിക്കാന്‍ തന്നെ എന്തു സുഗമാണെന്നോ.
ബാല്യകാലത്ത് മറ്റു കൂട്ടുകാരുമൊത്ത് കളിക്കുന്നതിനേക്കാല്‍ ഇഷ്ട്ടം നിന്റെ കൂടെ കളിക്കാനാണ് ആ ചാറ്റല്‍ മഴയില്‍ നനഞ്ഞ് വിദ്യാലയത്തിലേക്ക് പോകാനാണ്. അന്നു മുതലെ നിന്നോട് എനിക്ക് പ്രണയമായിരുന്നു. പക്ഷെ ആ പ്രണയം നിന്നോടു പറയാന്‍ എനിക്കു പേടിആയിരുന്നു കാര്യം പറഞ്ഞാല്‍ നീ ഇടിയായി,കോരിച്ചൊരിയുന്ന മഴയായി അത് എതിര്‍ത്താലൊ.പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം നിന്നോട് പ്രണയം ഞാന്‍ പറഞ്ഞപ്പോള്‍ നീ നിന്റെ പുഞ്ചിരിയകുന്ന ചാറ്റല്‍ മഴയില്‍ എന്നെ നനച്ചു ആ മഴയില്‍ എന്റെ മനസില്‍ വിരിഞ്ഞത് ഒരായിരം സ്വപ്പ്നങ്ങളാണ്......നിന്നെ തഴുകി ഒരു യാത്ര.....നിന്നെ നനഞ്ഞ് ഒരു ക്ഷേതൃദര്‍ശനം....... നിന്നോട് ഒറ്റക്ക് ഒരു കിന്നാരം പറച്ചില്‍ ........അങ്ങനെ നീണ്ട്പോകുന്ന ഒരുപാട് സ്വപ്നങ്ങള്‍ .............................
“പ്രണയം സത്യമാണെങ്കില്‍ ആ പ്രണയം വിജയിക്കും” എന്ന് ആരൊ പറഞ്ഞു കേട്ടിട്ടുണ്ട് (സംശയം കൃഷ്ണന്റെയും രാധയുടെയും പ്രണയം സത്യമായിരുന്നില്ലേ ?) നമ്മുടെ പ്രണയം സത്യമണ് അത് വിജയിക്കും എന്ന പ്രതീക്ഷയില്‍ .........
മണ്‍സൂണിന്റെസ്വന്തം
രഞ്ജിത്ത്
Post a Comment