Ranjith Sahadevan

രഞ്ജിത്ത് സഹദേവന്‍
Mar 22

ഹേ മാനവാ നീ എന്തിനു ജീവിക്കുന്നു
പണത്തിനു വേണ്ടി പിണമാവാനാണൊ
സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനൊ
നീ പറയും സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനെന്ന്!!!!
എങ്കില്‍ നീ പറയൂ സ്നേഹമെന്നാലെന്ത്?
അറിയില്ലെങ്കില്‍ പറയൂ പണമെന്നാലെന്ത്?
പണത്തിന്റ്റെ നിര്‍വചനം നിനക്കറിയാം
സ്നേഹത്തിന്റ്റെ നിര്‍വചനം നിനക്കറിയില്ല!!!
കാരണം നീ പണത്തില്‍ വിശ്വസിക്കുന്നു
സ്നെഹത്തില്‍വിശ്വസിക്കുന്നില്ല
ഹേ മാനവാ നീ ഒന്നു മറക്കരുത്
സ്നെഹമാണ് മാതാവ് സ്നെഹമാണ് പിതാവ്
സ്നെഹമാണ് ഗുരു സ്നെഹമാണ് ദൈവം

0 comments

Post a Comment