Ranjith Sahadevan

രഞ്ജിത്ത് സഹദേവന്‍
Showing posts with label kerala. Show all posts

ഹേ മാനവാ നീ എന്തിനു ജീവിക്കുന്നു
പണത്തിനു വേണ്ടി പിണമാവാനാണൊ
സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനൊ
നീ പറയും സ്നേഹത്തിനു വേണ്ടി ജീവത്യാഗം ചെയ്യുവാനെന്ന്!!!!
എങ്കില്‍ നീ പറയൂ സ്നേഹമെന്നാലെന്ത്?
അറിയില്ലെങ്കില്‍ പറയൂ പണമെന്നാലെന്ത്?
പണത്തിന്റ്റെ നിര്‍വചനം നിനക്കറിയാം
സ്നേഹത്തിന്റ്റെ നിര്‍വചനം നിനക്കറിയില്ല!!!
കാരണം നീ പണത്തില്‍ വിശ്വസിക്കുന്നു
സ്നെഹത്തില്‍വിശ്വസിക്കുന്നില്ല
ഹേ മാനവാ നീ ഒന്നു മറക്കരുത്
സ്നെഹമാണ് മാതാവ് സ്നെഹമാണ് പിതാവ്
സ്നെഹമാണ് ഗുരു സ്നെഹമാണ് ദൈവം

പ്രിയപ്പെട്ട മണ്‍സൂണ്‍,


നീ മഴയയി പൊഴിയുന്നതും കത്ത് നില്‍പ്പാണു ഞാന്‍, നിന്റെ പുഞ്ചിരിയാകുന്ന ചാറ്റല്‍ മഴ കാണാന്‍ എന്തു രസമാണ്,ആ മഴത്തുള്ളികളെ തഴുകി ആ മഴയത്തു നില്‍ക്കുന്ന കാര്യം ആലൊചിക്കാന്‍ തന്നെ എന്തു സുഗമാണെന്നോ.
ബാല്യകാലത്ത് മറ്റു കൂട്ടുകാരുമൊത്ത് കളിക്കുന്നതിനേക്കാല്‍ ഇഷ്ട്ടം നിന്റെ കൂടെ കളിക്കാനാണ് ആ ചാറ്റല്‍ മഴയില്‍ നനഞ്ഞ് വിദ്യാലയത്തിലേക്ക് പോകാനാണ്. അന്നു മുതലെ നിന്നോട് എനിക്ക് പ്രണയമായിരുന്നു. പക്ഷെ ആ പ്രണയം നിന്നോടു പറയാന്‍ എനിക്കു പേടിആയിരുന്നു കാര്യം പറഞ്ഞാല്‍ നീ ഇടിയായി,കോരിച്ചൊരിയുന്ന മഴയായി അത് എതിര്‍ത്താലൊ.പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം നിന്നോട് പ്രണയം ഞാന്‍ പറഞ്ഞപ്പോള്‍ നീ നിന്റെ പുഞ്ചിരിയകുന്ന ചാറ്റല്‍ മഴയില്‍ എന്നെ നനച്ചു ആ മഴയില്‍ എന്റെ മനസില്‍ വിരിഞ്ഞത് ഒരായിരം സ്വപ്പ്നങ്ങളാണ്......നിന്നെ തഴുകി ഒരു യാത്ര.....നിന്നെ നനഞ്ഞ് ഒരു ക്ഷേതൃദര്‍ശനം....... നിന്നോട് ഒറ്റക്ക് ഒരു കിന്നാരം പറച്ചില്‍ ........അങ്ങനെ നീണ്ട്പോകുന്ന ഒരുപാട് സ്വപ്നങ്ങള്‍ .............................
“പ്രണയം സത്യമാണെങ്കില്‍ ആ പ്രണയം വിജയിക്കും” എന്ന് ആരൊ പറഞ്ഞു കേട്ടിട്ടുണ്ട് (സംശയം കൃഷ്ണന്റെയും രാധയുടെയും പ്രണയം സത്യമായിരുന്നില്ലേ ?) നമ്മുടെ പ്രണയം സത്യമണ് അത് വിജയിക്കും എന്ന പ്രതീക്ഷയില്‍ .........
മണ്‍സൂണിന്റെസ്വന്തം
രഞ്ജിത്ത്